2009, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

ഒരു ഇന്ത്യന്‍ - ഹമ്മര്‍ സ്വപ്നം.

അങ്ങനെ അതും സംബവിച്ചു.ഹമ്മര്‍ ചൈനയിലൊട്ടു പോവുന്നു....

സീറൊക്സ്(Xerox) എ സി എസിനെ (ACS) എടുക്കുന്നു, ഡെല്‍ സിസ്റ്റെം പെരൊട്ടിനെ(Perot Systems) ഏറ്റെടുക്കുന്നു.അങ്ങനെ ,അങ്ങനെ ബില്ലിണ്‍‍സ് മറയു‍ബൊള്‍ ഇന്ത്യക്കെന്ത് എന്നു കരുതി ഇരുന്നാല്‍ എങ്ങനെയാ? മേല്‍പ്പറഞ്ഞ ഡീല്‍ എല്ലാം നേരിട്ട് നഷ്ടം വരുത്തുന്നതു ഇന്ത്യയെ മാത്രമാണു. ചിലപ്പോള്‍ നേട്ടവും ആവും.

ഇപ്പോള്‍ ഹമ്മറിന്റെ(General Motors-AM)ഒരു വിധം പുറംജോലികളും നടക്കുന്നതും ബന്‍ഗ്ഗ്ലൂരും കൊച്ചിയിലും നോയ്ഡയിലും ഹൈദ്രബാദിലുമുള്ള പല എം എന്‍ സീ (MNCs)കളിലൂടെയാണു എന്നു വരുംബൊളാണു അതിന്റെ കാടിന്യം നാം അറിയുന്നതു.ആയിരക്കണക്കിനു പേര്‍ ഈ പ്രൊജക്റ്റുകളില്‍ ഇപ്പൊള്‍ ജ്വൊലി ചെയ്യുന്നു. ഹമ്മറിനെ ഇപ്പോള്‍ GM ല്‍നിന്നും ഏറ്റെടുക്കുന്നതൊ ഒരു ചൈന കബനിയും(Sichuan Tengzhong). ജോലികള്‍ വല്ലതും ഇനി അവരില്‍ നിന്നും ഇന്ത്യക്ക് കിട്ടുമൊ? കരാര്‍ നിലവില്‍ വരുന്നതു 2011 ല്‍ ആണെന്നെത് മാത്രമാണു ഇനി പ്രതീക്ഷ! അല്ലെല്‍ GM-Hummer പ്രൊജക്റ്റില്‍ പണിചെയ്യുന്നവര്‍ക്കു പണികിട്ടും.

ഇനി Xerox-ACS deal വന്നതുകൊണ്ട് പണി കിട്ടുന്നത് കൂടുതല്‍ ബാന്‍ഗ്ഗ്ലൂരിനും ചിലപ്പോള്‍ കൊച്ചിക്കും. Xerox ന്റെ
ഒരു വിധം Finance and Accounts,Call center പണിയെല്ലാം ബാന്‍ഗ്ഗ്ലൂരിലെ പല എം മ്മെന്‍ സീ കളിലൂടെയാണു. ഡീല്‍ ശരിയാവുന്ന 2010 മാര്‍ച്ചോടുകൂടി ഇതെല്ലാം കൂടി അവരുടെ പുതിയ Xerox-ACS സര്‍വീസ് സെന്റര്‍ വഴിയാവും നടക്കുക എന്നറിയുന്നു.അതും Xerox തീരുമാനിക്കും.അതു കഴിഞ്ഞാല്‍ റിവേര്‍സ് ട്രാന്‍സിഷനു വേണ്ടി വരുന്ന സമയം. അത്രയെ ഉള്ളൂ ഒരു 4000ല്‍ അധികം ജ്വൊലികള്‍ക്ക് മരണമണി മുഴങ്ങാന്‍. അങ്ങനെയാണെങ്കില്‍ കൊച്ചിയിലുള്ള ACS ഡെലിവെറി സെന്ററില്‍ കുറച്ചധികം പേര്‍ക്ക് ജോലിക്കുള്ള സാധ്യത കാണുന്നുണ്ടെങ്കിലും, ഈയടുത്ത് ACS ഒരു പ്രജെക്റ്റും ഇന്ത്യയില്‍ ഓഫ്ഷോര്‍ ലൊക്കേഷന്‍ ആയി ഡെലിവെറി നടത്തിയിട്ടില്ല എന്നുള്ളതും, ഫിലിപ്പെന്‍സിലെ, മനിലയില്‍ ACS പുതിയ 10,000 ജ്വൊലികള്‍ സ്രുഷ്ടിക്കുമെന്നുള്ള പ്രഖ്യാപനവും ചേര്‍ത്ത് വായിച്ചാല്‍, ഉള്ളതും കൂടി ഒഴുകി പോകുമെന്ന നിലയാണു.

ഡെല്‍-പെറൊട്ടിനെ എടുത്തതിന്റെ ഇന്ത്യന്‍ സാധ്യതകള്‍/ബാധ്യതകള്‍ ഇതുവരെയും അറിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ