2009, ഒക്‌ടോബർ 24, ശനിയാഴ്‌ച

ഇരിഞ്ഞാലക്കുടക്ക് അഭിമാനം.!!!

ഇന്ത്യന്‍ ബഹിരാകാശ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ഐ.എസ്.ആര്‍.ഒ) തലവനായി മലയാളിയായ ഡോ. കെ. രാധാകൃഷ്ണനെ നിയമിച്ചു. നിലവില്‍ വി.എസ്.എസ്.സി ഡയറക്ടറായ അദ്ദേഹം തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശിയാണ്. ഡോ. ജി. മാധവന്‍നായര്‍ ചുമതലയൊഴിഞ്ഞശേഷം മറ്റൊരു മലയാളി കൂടി ഇന്ത്യന്‍ ബഹിരാകാശകേന്ദ്രം തലവനാകുന്നു എന്ന പ്രത്യേകതയും ഈ നിയമനത്തിനുണ്ട്.

പുതിയ നിയമനത്തില്‍ സന്തോഷമുണ്ടെന്നും ചെയര്‍മാന്‍ പദവി കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നതായും അദ്ദേഹം പ്രതികരിച്ചു. ചാന്ദ്രയാന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനാണ് 60 കാരനായ ഡോ. രാധാകൃഷ്ണന്‍.

ഖരക്പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് പി.എച്ച്.ഡി നേടിയ രാധാകൃഷ്ണന്‍ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ നിന്നാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് 1976 ല്‍ ഐ.ഐ.എമ്മില്‍ നിന്ന് എം.ബി.എ ബിരുദവും നേടി. വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ എവിയോണിക്‌സ് എഞ്ചിനീയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

For more photos and details from Irinjalakuda.com visit.

http://www.irinjalakuda.com/ver01/supp/?id=1025200971043PM79


കടപ്പാട് - mathrubhumi.com and Irinjalakuda.com

1 അഭിപ്രായം:

  1. ഈ അഭിമാന സ്തംഭം ഒരംബലത്തിലെ ത്രാസില്‍ തൂക്കക്കട്ടിപോലെ
    കുത്തിയിരിക്കുന്ന ലജ്ജാകരമായ ഒരു ചിത്രം ഇന്നത്തെ മംഗളം പത്രത്തിലുണ്ട്. ശാസ്ത്രബോധമുള്ളവര്‍ ലജ്ജിച്ചു തലതാഴ്ത്തുന്ന കിടിലന്‍ ചിത്രം.
    ചിത്രകാരന്റെ ബ്ലോഗിലെ പോസ്റ്റ്: ഗുരുവായൂരപ്പന്റെ അടിമയായ റോക്കറ്റ് ശാസ്ത്രം !

    മറുപടിഇല്ലാതാക്കൂ